ഇസ്ലാമാബാദ് : മൂന്ന് വര്‍ഷമായി ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കിയതിനെ തുടര്‍ന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് രാജ്യം വിട്ടു. പാകിസ്താനില്‍ നിന്ന് ദുബൈയിലേക്കാണ് മുഷറഫ് പോയത്. ചികിത്സയ്ക്ക് വേണ്ടിയാണ് മുഷറഫ് ദുബൈല്‍ എത്തിയതെന്നാണ് വിശദീകരണം. മുഷറഫ് രാജ്യം വിടുന്നത് തടയില്ലെന്നും ആറ് മാസത്തിനുള്ളില്‍ പാകിസ്താനില്‍ തിരിച്ചെത്താമെന്നും നിയമനടപടികളുമായി സഹകരിക്കാമെന്നും മുഷറഫ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി നിസാര്‍ അലി ഖാന്‍ പറഞ്ഞു. നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തുമെന്നും മുഷറഫിന്റെ അഭിഭാഷകന്‍ പറഞ്ഞു.
രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള നിരവധി കേസുകള്‍ക്ക് വിചാരണ നേരിടുന്ന മുഷറഫിന് 2013 ഏപ്രിലിലാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.
Post Your Comments