ന്യൂഡല്‍ഹി: സാധാരണക്കാരുടെ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ കുത്തനെ വെട്ടിക്കുറച്ചു. പിപിഎഫ്, കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫിസ് നിക്ഷേപത്തിനുള്ള പലിശ, സുകന്യ സമൃദ്ധി യോജന, മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപം തുടങ്ങിയവയുടെ പലിശ നിരക്കാണ് കേന്ദ്രം വെട്ടിക്കുറച്ചത്. പിപിഎഫ് പലിശനിരക്ക് 8.7 ല്‍ നിന്ന് 8.1 ശതമാനമായും കിസാന്‍ വികാസ് പത്ര പലിശ 8.7 ല്‍ നിന്ന് 7.8 ശതമാനമായുമാണ് കുറച്ചത്. പോസ്റ്റ് ഓഫിസ് നിക്ഷേപത്തിനുള്ള പലിശ 8.5 ല്‍ നിന്ന് 7.9 ശതമാനമാക്കിയും കുറച്ചു.
പെണ്‍കുട്ടികള്‍ക്കുള്ള പദ്ധതിയായ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 9.2 ശതമാനത്തില്‍ നിന്ന് 8.6 ശതമാനമായി കുറച്ചു. മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപത്തിന്റെ പലിശ നിരക്ക് 9.3 ശതമാനത്തില്‍ നിന്ന് 8.6 ശതമാനമായി കുറച്ചു. സാധാരണക്കാരുടെ നിക്ഷേപ പദ്ധതികള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ബജറ്റില്‍ പി.എഫ് തുകയുടെ 60 ശതമാനത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നേരത്തെ വിവാദമായിരുന്നു. വന്‍ പ്രതിഷേധത്തിന് ശേഷമാണ് സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിച്ചത്.
Post Your Comments