IndiaNews

പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണം; എട്ട് കര്‍ഷകര്‍ കീടനാശിനി കഴിച്ചു

രാജ്‌കോട്ട്: പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ എട്ട് കര്‍ഷകര്‍ കീടനാശിനി കഴിച്ചു. വിഷം കഴിച്ചവരില്‍ ഒരാള്‍ മരിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണ്. രാജ്‌കോട്ടില്‍ പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ റാലിക്കിടെയാണ് ഇവര്‍ കീടനാശിനി കഴിച്ചത്.

രാജ്‌കോട്ടില്‍ സര്‍ക്കാര്‍ ഓഫിസിനു മുന്നില്‍ വ്യാഴായ്ചയായിരുന്നു റാലി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പശുവിനെ കശാപ്പുചെയ്യുന്നതിനെ തങ്ങള്‍ ഭയക്കുന്നു, ഞങ്ങള്‍ക്ക് ദൈവത്തെപ്പോലെ പരിശുദ്ധമാണ് പശുവെന്നും ,പശുവിനെ രാജ്യത്തിന്റെ അമ്മയായി പ്രഖ്യാപിക്കണമെന്നും സമരത്തില്‍ പങ്കെടുത്ത ദാവല്‍ പാണ്ഡ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button