തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലെ 52 എം.എല്‍.എമാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍. നിയമസഭയ്ക്ക് അകത്തും പുറത്തുമായി നടന്ന സമരങ്ങളിലും അക്രമ സംഭവങ്ങളിലുമാണ് ഇവര്‍ക്കെതിരേ കേസുള്ളത്. കേസുകളുടെ എണ്ണത്തില്‍ വി. ശിവന്‍കുട്ടി എം.എല്‍.എയാണ് ഒന്നാമത്. തിരുവനന്തപുരം സിറ്റി പോലീസ് പരിധിയില്‍ 21 കേസുകളാണ് ശിവന്‍കുട്ടിക്കെതിരേ രജിസ്റ്റര്‍ ചെയ്തത്. വനിത എം.എല്‍.എമാരില്‍ കെ.കെ. ലതികയാണു മുമ്പില്‍. കോഴിക്കോട് റൂറല്‍, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിലായി 16 കേസുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
ടി.വി. രാജേഷ് (16), പി.സി. വിഷ്ണുനാഥ് (2), കൊലിയക്കോട് കൃഷ്ണന്‍ നായര്‍ (7), കോടിയേരി ബാലകൃഷ്ണന്‍ (9), തോമസ് ഐസക് (5), മാത്യു. ടി തോമസ് (2), സി. ദിവാകരന്‍(4), ജമീല പ്രകാശം (3), വി. ശശി (3), മുല്ലക്കര രത്‌നാകരന്‍ (1), എം.എ. ബേബി (2), ഇ. എസ്. ബിജി മോള്‍(4), എ.കെ. ബാലന്‍ (1), എ. കെ. ശശീന്ദ്രന്‍ (2), വി.എസ്. അച്യുതാനന്ദന്‍ (1), കോവൂര്‍ കുഞ്ഞുമോന്‍ (2), വി. എസ്. സുനില്‍ കുമാര്‍ (3), കെ. രാധാകൃഷ്ണന്‍ (2), എളമരം കരീം (16), എസ്. ശര്‍മ (2), എ. പ്രദീപ് കുമാര്‍ (7), പി. ശ്രീരാമകൃഷ്ണന്‍ (1), സുരേഷ് കുറുപ്പ് (1), കെ.എന്‍.എ. ഖാദര്‍ (1), ടി.എന്‍. പ്രതാപന്‍ (1), പി. ഉബൈദുള്ള (1),എ.പി അബ്ദുള്ള കുട്ടി (2), എ.ടി. ജോര്‍ജ് (1), ആര്‍. രാജേഷ് (1), ജി. സുധാകരന്‍ (2), സി. കെ. സദാശിവന്‍(1), എസ്. രാജേന്ദ്രന്‍ (1), അന്‍വര്‍ സാദത്ത് (1), സി. രവീന്ദ്രനാഥ് (1), ബാബു എം. പാലിശേരി (2), സി.എന്‍. ബാലകൃഷ്ണന്‍(1), ഗീത ഗോപി (1), കെ. അച്യുതന്‍ (1), എം. ഹംസ (1), പി.കെ. ബഷീര്‍ (1), അബ്ദുള്‍ സമദ് സമദാനി (1), കെ. കുഞ്ഞഹമ്മദ് (1), കെ. ദാസന്‍ (2), കെ.എം. ഷാജി (1), കെ. കെ. നാരായണന്‍ (7), ഇ. പി. ജയരാജന്‍ (4), സി. കൃഷ്ണന്‍(3), സണ്ണി ജോസഫ് (1), ജെയിംസ് മാത്യു(1), കെ. കുഞ്ഞിരാമന്‍ (3), ഇ. ചന്ദ്രശേഖരന്‍ (2) എന്നിവരാണ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട മറ്റ് സാമാജികര്‍.
Post Your Comments