ആലപ്പുഴ : എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബി.ഡി.ജെ.എസ് (ഭാരത് ധര്‍മ ജനസേന) 50 സീറ്റുകളില്‍ മത്സരിക്കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാനില്ല. താന്‍ എസ്.എന്‍.ഡി.പിയോഗത്തിന്റെ ജനറല്‍ സെക്രട്ടറിയാണ്. ഇക്കാര്യം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആകെയുള്ള 50 സീറ്റുകളില്‍ നാലെണ്ണം ആലപ്പുഴയിലാണെന്നും അരൂര്‍, ചേര്‍ത്തല, കുട്ടനാട്, കായംകുളം എന്നീ സീറ്റുകളിലാകും ബി.ഡി.ജെ.എസ് മത്സരിക്കുകയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ വര്‍ഗ്ഗീയ വിഷം കുത്തിവയ്ക്കുന്നത് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനാണെന്നും ഇനിയും തനിക്കെതിരെ 15 കേസുകള്‍ പ്രതീക്ഷിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.
Post Your Comments