NewsIndia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ജയില്‍ സൂപ്രണ്ട് അറസ്റ്റില്‍

കൃഷ്ണഗഞ്ച്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ജയില്‍ സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഇയാളെ സസ്‌പെന്റ് ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തത്. ജയില്‍ സൂപ്രണ്ടായ കൃപ ശങ്കര്‍ പാണ്ഡെയാണ് പിടിയിലായത്. കൃഷ്ണഗഞ്ച് ജയിലില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നയാളുടെ മകളെയാണ് ജയില്‍ സൂപ്രണ്ട് പീഡിപ്പിച്ചതെന്നാണ് വിവരം. സംഭവം ശരിയാണെന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍ കാമിനി വാല സ്ഥിരീകരിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ കൃപ ശങ്കറിനെ ജയിലിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആസന്ദ് കിഷോര്‍ സസ്‌പെന്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഭവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വീഡിയോ വൈറലായതോടെയാണ് പ്രതിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിതീഷ് കുമാര്‍ നിര്‍ദേശിച്ചത് കൃഷ്ണഗഞ്ച് ജയിലിലെ ജയിലറായിരിക്കെ തടവുകാരെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്ന പേരില്‍ കൃപശങ്കറിനെതിരെ പരാതി ഉയര്‍ന്നിരുന്നു. അന്ന് ജില്ലാ മജിസ്‌ട്രേറ്റ് ജയില്‍ വകുപ്പിന് കത്തയയ്ക്കുകയുമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button