NewsInternational

സൗദിയില്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യം വിടാത്തവര്‍ക്ക് കര്‍ശനമായ ശിക്ഷാനടപടികള്‍

റിയാദ്: സൗദി അറേബ്യയില്‍ എത്തി വിസാ കാലാവധി തീര്‍ന്നിട്ടും രാജ്യം വിടാത്തവര്‍ക്കും അത്തരക്കാരെ സംരക്ഷിക്കുന്നവര്‍ക്കും എതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍. ഇപ്രകാരം പിടിക്കപ്പെടുന്നവര്‍ക്ക് മൂന്നു കൊല്ലത്തേക്ക് സൗദിയില്‍ പ്രവേശിക്കുന്നതിനു വിലക്കും, പതിനായിരം റിയാല്‍ വീതം വിദേശിക്കും തൊഴിലുടമയ്ക്കും പിഴ ചുമത്തലും ഉണ്ടാവും. കൂടാതെ പിടികൂടുന്ന വിദേശിയുടെ സ്പോണ്സര്ക്ക് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പ്പടുത്തിയിട്ടുണ്ട്.

തടവും പിഴയും ഒടുക്കിയ ശേഷമേ വിദേശികളെ നാടുകടത്തുകയുള്ളൂ എന്ന് പാസ്പോര്‍ട്ട് വിഭാഗം മേധാവി സുലൈമാന്‍ അല്‍ ശുഹൈബാനി പറഞ്ഞു. ബിസിനസ് വിസ, സന്ദര്‍ശക വിസ, ഹജ്, ഉംറ വിസകള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്. വിസാ കാലാവധിക്കുള്ളില്‍ വിദേശ സന്ദര്‍ശകര്‍ സ്വദേശങ്ങളിലെക്കുള്ള മടക്കം ഉറപ്പു വരുത്തേണ്ടതിന്റെ ഉത്തരവാദിത്വം സ്പോണ്സര്ക്കാണെന്നും അദ്ദേഹം പറഞ്ഞു. ഹജ്, ഉംറ വിസയില്‍ എത്തി രാജ്യത്ത് തന്നെ തങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെങ്കിലും കര്‍ശന ശിക്ഷാ നടപടികളിലൂടെ മാത്രമേ ഇത് തടയാന്‍ സാധിക്കുകയുള്ളൂ എന്നും അല്‍ ശുഹൈബാനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button