മലപ്പുറം: ലീഗിന്റെ തട്ടകമായ മലപ്പുറത്ത് തങ്ങള്‍ കുടുംബത്തില്‍ നിന്ന് ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി. ഇതാദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ കുടുബത്തിലെ ഒരംഗം ബി.ജെ.പി. സ്ഥാനാര്‍ഥിയാകുന്നത്. ന്യൂനപക്ഷമോര്‍ച്ച മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ആയ താനൂര്‍ പനങ്ങാട്ടൂര്‍ കണ്ണന്തളി സ്വദേശിയായ ബാദുഷ തങ്ങളാണ് താമര ചിഹ്നത്തില്‍ വോട്ടുതേടുക.
പ്രവാചകനായ മുഹമ്മദ് നബിയുടെ പിന്‍മുറക്കാരായി അറിയപ്പെടുന്ന തങ്ങള്‍കുടുംബത്തിലെ ഒരാള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുന്നതോടെ മുസ്ലിംമത വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടാകുമെന്നാണു പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. മലപ്പുറത്ത് ഇത്തരമൊരു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതിലൂടെ ദേശീയ തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടുമെന്നും ബി.ജെ.പി. കണക്കാക്കുന്നു. സയ്യിദ് ഹാഷിംമുശൈഖിന്റെ പിന്‍മുറക്കാരനാണു താനെന്നും 1687 ലാണു തന്റെ പിന്‍മുറക്കാര്‍ കേരളത്തിലെത്തിയതെന്നും ബാദുഷ തങ്ങള്‍ പറയുന്നു.
2002 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍നിന്നും ജനകീയ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച ബാദുഷ തങ്ങള്‍ പിന്നീടാണ് ബി.ജെ.പിയിലേക്കു ചേക്കേറിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രതിനിധിയായി താനൂര്‍ പഞ്ചായത്തില്‍ മത്സരിച്ചു. നിയമസഭാ പോരാട്ടത്തിലെ മണ്ഡലം ഏതെന്നതു സംബന്ധിച്ചും മറ്റും പൂര്‍ണ്ണതീരുമാനമായിട്ടില്ല.
Post Your Comments