റിയാദ്: വിനോദ സഞ്ചാര മേഖലയിലെ ജോലികള്‍ക്ക് യുവാക്കളെ പരിശീലിപ്പിക്കാന്‍ സൗദിയില്‍ പുതിയ അക്കാദമി ആരംഭിക്കുന്നു. ഈ വര്‍ഷം സെപ്തംബറില്‍ സൗദി അക്കാദമി ഫോര്‍ ഇവന്റ്,കണ്‍വെന്‍ഷന്‍സ് ആന്റ് കോണ്‍ഫറന്‍സസ് എന്ന പേരിലാവും അക്കാദമി ആരംഭിക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെ ആദ്യത്തെ അക്കാദമിയാണിത്. രാജ്യത്തിന്റെ മനുഷ്യവിഭവ ശേഷി പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി ആരംഭിക്കുന്നത്.
കണ്‍വെന്‍ഷന്‍, എക്‌സിബിഷന്‍ മേഖലകള്‍ക്ക് പിന്തുണയേകുന്നതിനും പുതിയ അക്കാദമി സഹായിക്കും. സൗദി എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ ബ്യൂറോ സൂപ്പര്‍വൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ആണ് പദ്ധതിയ്ക്ക് നേതൃത്വം വഹിക്കുന്നത്
ടൂറിസം മേഖലയില്‍ സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ ഈ മേഖലയില്‍ ഇവര്‍ക്ക് പരിശീലനം നല്‍കേണ്ടതും ആവശ്യമായാതിനാലാണ് അക്കാദമി ആരംഭിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി
Post Your Comments