റായ്പൂര്‍: റായ്പൂര്‍ എ.ഐ.ഐ.എം.എസിന്റെ വെബ്സൈറ്റ് പാക് ഹാക്കര്‍മാര്‍ തകര്‍ത്തു. ഇന്നലെ രാവിലെ മുതല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തിരുന്നുവെങ്കിലും വൈകുന്നേരമാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്.
എ.ഐ.ഐ.എം.എസിന്റെ വെബ്സൈറ്റിന്റെ ഹോം പേജില്‍ പാക് സൈബര്‍ അറ്റാക്കേഴ്സിന്റെ പേരിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. ആമിര്‍ മുസാഫര്‍ എന്നയാളുടെ പേരിലാണ് സന്ദേശം. ‘കശ്മീരി ചീറ്റ വെബ്സൈറ്റ് മുദ്ര ചെയ്തിരിക്കുന്നു’, പാക് സൈബര്‍ അറ്റാക്കേഴ്സ്. തങ്ങളെ തോല്‍പ്പിക്കാനാവില്ലെന്നും സന്ദേശത്തില്‍ പറയുന്നു. നേരത്തെയും പല ഇന്ത്യന്‍ സ്ഥാപനങ്ങളുടേയും വെബ്സൈറ്റ് പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു.
Post Your Comments