താന്‍ ആര്‍എസ്എസിനെ ഇസ്ലാമിക് സ്റ്റേറ്റിനോട് ഉപമിചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് രാജ്യസഭയില്‍ പറഞ്ഞു. ഇതിനു തെളിവായി ഇന്നലെ താന്‍ നടത്തിയ വിവാദപ്രസംഗത്തിന്‍റെ ദൃശ്യങ്ങളടങ്ങിയ സിഡിയും ഗുലാംനബി സഭയില്‍ ഹാജരാക്കി. തന്‍റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നാണ് ഗുലാംനബി പറയുന്നത്.
“ഇതാ എന്‍റെ പ്രസംഗത്തിന്‍റെ സിഡി. എന്തെങ്കിലും തെറ്റായി ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്കെതിരെ ഒരു അവകാശലംഘന നോട്ടീസ് കൊണ്ടുവരൂ,” സഭയില്‍ ഗുലാംനബി പറഞ്ഞു.
തങ്ങളുടെ ആത്മീയ സംഘടനയായി ബിജെപി കരുതുന്ന ആര്‍എസ്എസിനെ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഒരു അതിഭീകര സംഘടനയുമായി ഉപമിച്ചതിന് കോണ്‍ഗ്രസ് മാപ്പുപറയണമെന്നതാണ് ബിജെപിയുടെ ആവശ്യം. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ കോണ്‍ഗ്രസിന്‍റെ ബൌദ്ധിക പാപ്പരത്വമാണ് കാണിക്കുന്നതെന്നും ബിജെപി ഇന്നലെ പറഞ്ഞിരുന്നു.
ഗുലാംനബിയുടെ വിശദീകരണത്തില്‍ തൃപ്തനാകാതെ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി സഭയില്‍ മറുപടിയും പറഞ്ഞു. ഗുലാംനബിയെപ്പോലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവില്‍ നിന്നുണ്ടാകാന്‍ പാടില്ലാതിരുന്ന ഒരു തെറ്റായ പ്രസ്താവനയായിരുന്നു ഇതെന്നും, ഗുലാംനബി ആത്മപരിശോധനയ്ക്ക് വിധേയനനാകണമെന്നും ജയ്‌റ്റ്ലി ആവശ്യപ്പെട്ടു.
“താങ്കള്‍ താങ്കളുടെ പ്രസംഗത്തിലൂടെ ഇസ്ലാമിക് സ്റ്റേറ്റിന് ആദരണീയത നല്‍കിയിരിക്കുകയാണ്. താങ്കള്‍ക്കത് ഒഴിവാക്കാമായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് എത്രമാത്രം ഭീകരമാണെന്ന് എല്ലാവര്‍ക്കും അറിയാം,” ജയ്‌റ്റ്ലി പറഞ്ഞു.
ബിജെപിക്ക് വേണ്ടി രാജ്യസഭയില്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് കോണ്‍ഗ്രസ് മാപ്പു പറയണമെന്ന ആവശ്യം ഉന്നയിച്ചത്.
Post Your Comments