നാലിലൊന്ന് മുസ്ലിംങ്ങളും “തീവ്രവാദ മനസ്ഥിതി” ഉള്ളവരാണെന്ന വിവാദ പ്രസ്താവനയുമായി റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികളില്‍ മുമ്പനായ ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. മുസ്ലിം-വിരുദ്ധ നിലപാടുകള്‍ക്ക് കുപ്രസിദ്ധി നേടിയ ട്രംപിന്‍റെ ഈ പുതിയ പ്രസ്താവന ഇപ്രകാരമാണ്, “തീവ്രവാദ മനസ്ഥിതിയുള്ള മുസ്ലിംങ്ങള്‍ 27 ശതമാനമാണ്. 35 ശതമാനമാകാനും സാധ്യതയുണ്ട്. യുദ്ധമുണ്ടാകാന്‍ പോകുന്നു. അതിഭീകരമായ വിദ്വേഷമാണ്”.
ഫോക്സ് ന്യൂസ് സണ്‍ഡേയുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ഈ അഭിപ്രായം പറഞ്ഞത്. കോടീശ്വരനും റിയാലിറ്റി ടിവി താരവുമായ ട്രംപിന്‍റെ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
പാരീസിലും കാലിഫോര്‍ണിയയിലും ഈയിടെയുണ്ടായ ഭീകരാക്രമണങ്ങളെ അധികരിച്ചാണ് ട്രംപ് തന്‍റെ പുതിയ നിരീക്ഷണത്തിന് തെളിവുകള്‍ നിരത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിനെ ഇല്ലായ്മ ചെയ്യാന്‍ 20,000-30,000 വരുന്ന സേനയുടെ ആവശ്യമുണ്ടെന്നും ട്രംപ് പറഞ്ഞു.
Post Your Comments