CricketSports

ധോണി സ്റ്റംപ് ഊരുന്നതിന് പിന്നിലെ രഹസ്യം

ക്രിക്കറ്റില്‍ ഇന്ത്യ ജയിക്കുന്ന മത്സരങ്ങളിലെ സ്ഥിരം കാഴ്ചയാണ് സ്റ്റംപുമായി നടന്നകലുന്ന ധോണി. മത്സരം ജയിച്ചതിന് തൊട്ട് പിന്നാലെ ഒരു സ്റ്റംപുകൂടി പിഴുതെടുത്തുകൊണ്ടേ ധോണി മൈതാനം വിടൂ. ഇപ്പോള്‍ ഇതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ കൂള്‍.

ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം തനിക്ക് കുറച്ച് പദ്ധതികളുണ്ട്. തന്റെ പക്കല്‍ ഇപ്പോഴുള്ള സ്റ്റംപുകള്‍ ഏത് മത്സരത്തിന് ശേഷം പിഴുതതാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. ഓരോ സ്റ്റംപിലേയും സ്‌പോണ്‍സര്‍മാരുടെ പേരുകള്‍ നോക്കി അത് ഏത് മത്സരമാണെന്ന് കുറിച്ച് വയ്ക്കണം. സ്റ്റംപുകള്‍ നോക്കി മത്സരങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഇതുകൊണ്ട് തന്റെ ലക്ഷ്യമെന്ന് ധോണി വ്യക്തമാക്കി. വര്‍ഷങ്ങളോളം ഓര്‍ത്തിരിക്കാന്‍ പറ്റുന്ന അത്രയും സ്റ്റംപുകള്‍ തന്റെ പക്കലുണ്ടെന്നും ധോണി പറഞ്ഞു. ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button