മൂവാറ്റുപുഴ : വിചിത്ര രൂപത്തില്‍ നടന്ന് മോഷണം നടത്തിയിരുന്നയാള്‍ പിടിയില്‍. ബ്ലാക്ക്മാന് എന്ന പേരില്‍ അറിയപ്പെടുന്ന മൂവാറ്റുപുഴ സ്വദേശി പുത്തന്‍പുരയില്‍ വിഷ്ണുവാണ് പിടിയിലായത്.
മുന്‍പ് ബ്ലാക്ക്മാന് വേഷം കെട്ടി ആളുകളെ ഭയപ്പെടുത്തിയതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ വിഷ്ണു. പുറകില്‍ നിന്നും വശങ്ങളില് നിന്നും നോക്കിയാല്‍ വാഹനം ഏതാണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം മാറ്റം വരുത്തിയ ബൈക്കിലാണ് ഇയാള്‍ മോഷണത്തിനിറങ്ങുന്നത്.
മുഖംമൂടി ധരിച്ച് ശരീരത്തില്‍ ചായം തേച്ച് ബൈക്കില്‍ പോയാണ് ഇയാള്‍ മോഷണം നടത്തുന്നത്. മാലമോഷണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയില്‍ നിന്നും നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ നല്കിയ വിവരമനുസരിച്ചാണ് വിഷ്ണുവിനെ പോലീസ് പിടികൂടിയത്.
Post Your Comments