കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. 2012ലെ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി 7.30നാണ് മത്സരം. ഏഷ്യാകപ്പില്‍ ഒരു മല്‍സരത്തിലും തോല്‍ക്കാതെ വിജയികളായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. സമിയുടെ നേതൃത്വത്തിലുള്ള കരീബിയന്‍ പടയ്ക്ക് ക്രിസ് ഗെയില്‍ എന്ന ഒറ്റയാള്‍ പട്ടാളം തന്നെ ധാരാളമാകും ലോകത്തെ ഏതു ബൗളിങ് ശക്തിയെയും വരിഞ്ഞുകെട്ടാന്‍.
പേസ് ബൗളര്‍ മുഹമ്മദ് ഷമി സന്നാഹ മത്സരത്തില്‍ പന്തെറിയുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി ഷമി പരിക്കിന്റെ പിടിയിലാണ്. ആസ്ട്രേലിയക്കെതിരെ താരം ഉള്‍പ്പെട്ടിരുന്നെങ്കിലും കളിച്ചിരുന്നില്ല. പരിക്കുമാറി ഫിറ്റ്നസ് വീണ്ടെടുത്തെന്ന് തെളിയിക്കാന്‍ ഷമിക്ക് ധോണി അവസരം കൊടുക്കുമോയെന്ന് കണ്ടറിയണം. 12ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം.
Post Your Comments