കൊച്ചി: തോപ്പുംപടിയില്‍ യുവതിയെ കൊന്ന് ലോറിക്കടിയില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍.കാക്കനാട് സ്വദേശി അന്‍വറിനെ ഷാഡോ പോലീസാണ് പിടികൂടിയത്. കൊല്ലപ്പെട്ട സന്ധ്യയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്ന് പ്രതി മൊഴി നല്‍കി.
വിവാഹം ചെയ്യണമെന്ന യുവതിയുടെ ആവശ്യം പ്രതി നിരസിച്ചിരുന്നു. തുടര്‍ന്ന് ഒരുമിച്ച് ജീവനൊടുക്കാന്‍ സന്ധ്യ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് വഴിവെച്ചതെന്നും അന്‍വര്‍ മൊഴി നല്‍കി. സ്വകാര്യ ബസ് കണ്ടക്ടറാണ് അന്‍വര്‍.
ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായ സന്ധ്യയെ ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം നടത്തിയത്. സന്ധ്യയുടെ ശരീരത്തിലുണ്ടായിരുന്ന 14 പവന്‍ സ്വര്‍ണ്ണം കാണാതാവുകയും ചെയ്തിരുന്നു.
Post Your Comments