ബാര്‍മര്‍: ബൈക്കും കാറും തുടങ്ങി ബസുകള്‍ വരെ പണിമുടക്കിയാല്‍ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് തള്ളി നീക്കാറുണ്ട്. എന്നാല്‍ രാജസ്ഥാനിലെ ബാര്‍മര്‍ കല്‍ക്ക എക്സ്പ്രസ് റെയില്‍ പാളത്തില്‍ കുടുങ്ങിയതോടെ ട്രെയിന്‍ യാത്രക്കാര്‍ രണ്ടും കല്പ്പിച്ചിറങ്ങി.
യാത്രമുടങ്ങുമെന്ന് തിരിച്ചറിഞ്ഞതോടെ രണ്ടും കല്‍പ്പിച്ച് ട്രെയിന്‍ യാത്രക്കാര്‍ തന്നെ ട്രെയിന്‍ തള്ളി നീക്കുകയായിരുന്നു.
എക്സ്പ്രസിന്റെ 13 കോച്ചുകളാണ് പാളത്തില്‍ കുരുങ്ങിയത്. ഓരോ കോച്ചുകളും വേര്‍പ്പെടുത്തിയ ശേഷം യാത്രക്കാര്‍ തള്ളി നീക്കി അടുത്ത റെയില്‍വെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഒത്തുപിടിച്ചാല്‍ ട്രെയിനും നീങ്ങുമെന്ന് തെളിയിച്ച പ്രകടനമായിരുന്നു ബാര്‍മര്‍- കല്‍ക്കി എക്സ്പ്രസിലെ യാത്രക്കാരുടേത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
WATCH: Passengers push Barmer-Kalka Express near the Barmer railway station as it got jammed on the track (March 7)https://t.co/rS8MUcWygO
— ANI (@ANI_news) 8 March 2016
Post Your Comments