തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം അവസാനത്തോടെയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. പ്രാഥമിക പട്ടികയ്ക്ക് ഇന്ന് അന്തിമ തീരുമാനം നല്‍കും. തുടര്‍ന്ന് എ.ഐ.സി.സിക്ക് ചൊവ്വാഴ്ച പട്ടിക കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 23ന് പ്രദേശ് ഇലക്ഷന് കമ്മറ്റി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. എത്രയും വേഗത്തില്‍ തന്നെ ഘടക കക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കുമെന്നും പ്രാദേശിക പട്ടിക സംബന്ധിച്ച് ഇന്നോ നാളെയോ രൂപം നല്‍കുമെന്നും സുധീരന് പറഞ്ഞു.
തിരുവമ്പാടിയിലെ സ്ഥാനാര്‍ഥിയ സംബന്ധിച്ച് താമരശേരി രൂപതയിലെ വൈദികര്‍ ചില കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അത് എങ്ങനെ പരിഹരിക്കാന്‍ സാധിക്കും എന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ മുസ്ലീം ലീഗുമായി ആശയവിനിമയം നടത്തും. എല്ലാവര്ക്കും സ്വീകാര്യമായ നടപടിയാവും താമരശേരിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സ്വീകരിക്കുകയെന്നും സുധീരന് വ്യക്തമാക്കി.
Post Your Comments