ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ ടീമിനെ അപമാനിച്ച ബംഗ്ലാദേശ് ആരാധകര്‍ക്ക് ചുട്ട മറുപടിയുമായി ഇന്ത്യന്‍ ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇന്ത്യന്‍ ആരാധകരുടെ മറുപടി.
ഏഷ്യാ കപ്പ് ഫൈനലിന് മുമ്പ് ഇന്ത്യന്‍ നായകന് എം.എസ് ധോണിയുടെ തല കൈയില്‍ പിടിച്ച് നില്ക്കുന്ന ബംഗ്ലാദേശ് പേസര്‍ ടസ്കിന് അഹമ്മദിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ടസ്കിന്റെ തല എടുത്ത് എറിയുന്ന ധോണിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാത്രമല്ല ടസ്ക്കിന്റെയും മഷ്റഫ് മൊര്ത്താസയുടെയും ടസ്ക്കിന്റെയും തല കമ്പില്‍ കോര്‍ത്ത് നില്ക്കുന്ന ധോണിയുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
Post Your Comments