ലൈക്കിനോടൊപ്പം അടുത്തിടെയാണ് തങ്ങളുടെ ലൈക്ക് ബട്ടണിന് ഒപ്പം പുതിയ അഞ്ച് റിയാക്ഷനുകള്‍ ഫേസ്ബുക്ക് അവതരിപ്പിച്ചത്. Haha, Wow, Sad, Angry, Like, Love എന്നിവ ഇതിനകം ലോക വ്യാപകമായി വളരെ പ്രചാരം നേടുകയും ചെയ്തു. ഇതില്‍ ഫേസ്ബുക്ക് ഡെവലപ്പര്‍മാര്‍ക്ക് പുതിയ എക്സ്റ്റന്‍ഷനുകള്‍ നടത്താം എന്നത് ഫേസ്ബുക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ ഇതാ ക്രോമിലും, ഫയര്‍ഫോക്സിലും ഒരു എക്സ്റ്റന്‍ഷന്‍ വന്നിരിക്കുന്നു. ഇത് പ്രകാരം ഫേസ്ബുക്ക് നല്‍കുന്ന റിയക്ഷന് പുറമേ നിങ്ങള്‍ക്ക് പുതിയ റിയാക്ഷനുകള്‍ ലഭിക്കും. പോക്കിമാന്‍, ഡോണാല്‍ഡ് ട്രംപ്, കനേഡിയന്‍ പ്രധാനമന്ത്രി ട്രുട്ടു, കളർചേഞ്ച് ഇമോട്ടിക്കോൺസ് എന്നിങ്ങനെ പലരേയും ഈ എക്സ്റ്റന്‍ഷനില്‍ ഉള്‍പ്പെടുത്താൻ ഈ http://www.reactionpacks.com/ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.
Post Your Comments