NewsBusiness

പുത്തന്‍ രൂപവുമായി അമേസ്

തങ്ങളുടെ കോംപാക്ട് സെഡാനായ അമേസ് ഹോണ്ട മുഖംമിനുക്കി വിപണിയിലെത്തിച്ചു. എക്സ്റ്റീരിയറിന് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. എന്നാല്‍ ഇറ്റീരിയറില്‍ വ്യക്തമായ മാറ്റങ്ങളുണ്ട്. സുരക്ഷാ സംവിധാനങ്ങളും സുഖ സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചു. 2013 ലാണ് അമേസ് വിപണിയിലെത്തിയത്. കുറഞ്ഞ കാലയളവിനിടെ മികച്ച സ്വീകാര്യത അമേസിന് ലഭിച്ചുവെങ്കിലും സബ് കോംപാക്റ്റ് സെഡാന്‍ വിഭാഗത്തിലെ കടുത്ത മത്സരം കണക്കിലെടുത്താണ് കാറിന് പ്രീമിയം രൂപഭംഗി നല്‍കാന്‍ ഹോണ്ട തീരുമാനമെടുത്തത്.

Honda-Amaze

സ്മൈലിങ് ഗ്രില്ലിന്റെ സ്ഥാനത്ത് കട്ടിയുള്ള ക്രോം ബാന്‍ഡ് ഉള്‍പ്പെട്ട പുതിയ ഗ്രില്‍. മൊബീലിയോയ്ക്ക് സമാനമായ രൂപഭംഗി കാറിന് നല്‍കുന്നതാണ് ഈ പരിഷ്‌കാരം.
പുതിയ ഫ്രണ്ട് ബമ്പര്‍ വലിപ്പമേറിയതാണ് . വലിപ്പമേറിയ എയര്‍ ഇന്‍ടേക്കുകളും ആകര്‍ഷക രൂപമുള്ള ഫോഗ് ലാമ്പുകളുമാണ് ബമ്പറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ടെയില്‍ ലാമ്പിനും രൂപമാറ്റം വരുത്തി നവീകരിച്ചിട്ടുണ്ട്.

1.2 ലിറ്റര്‍ ഐ വിടെക് എന്‍ജിനും, 1.5 ലിറ്റര്‍ ഐ ഡിടെക് ഡീസല്‍ എന്‍ജിനും ആണ് അമേസില്‍ ഉപയോഗിച്ചിരിക്കുന്നത്. പെട്രോള്‍ എന്‍ജിനൊപ്പം ഓട്ടോമാറ്റിക് സി.വി.ടി ട്രാന്‍സ്മിഷന്‍ സംവിധാനവും ഉണ്ട്. നാലു വേരിയന്റുകളില്‍ ഈ വാഹനം ലഭ്യമാകും.

ആകര്‍ഷകമായ പുതിയ ടൂ ടോണ്‍ ഡാഷ് ബോര്‍ഡ്. ഉടന്‍ വിപണിയിലെത്തുന്ന ബി.ആര്‍.വിയുടേതിന് സമാനം. ഹോണ്ട സിറ്റിയിലേതിന് സമാനമായി ഹൊറിസോണ്ടല്‍ എ.സി വെന്റുകള്‍. ഡാഷ് ബോര്‍ഡിലെ ക്രോം അലങ്കാരങ്ങള്‍ എന്നിവ എടുത്തുപറയേണ്ടതാണ്.

Honda-Amaze

മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ സ്‌ക്രീന്‍ ഉള്‍പ്പെട്ട ത്രീ ഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍. ആംബിയന്റ് ടെമ്പറേച്ചര്‍, ഗിയര്‍ ഷിഫ്റ്റ് പൊസിഷന്‍ തുടങ്ങിയവ വ്യക്തമാക്കുന്നതാണ് മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ. ഹീറ്റ് അബ്‌സോര്‍ബിങ് വിന്‍ഡ് സ്രീനാണ് അമേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പെട്രോള്‍ വേരിയന്റിന് 5.30 ലക്ഷം മുതല്‍ 8.30 ലക്ഷം വരെയും ഡീസല്‍ വേരിയന്റിന് 6.42 ലക്ഷം മുതല്‍ 8.20 ലക്ഷം വരെയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button