സൗദി : സൗദിയല്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടികളുമായി സാമൂഹ്യക്ഷേമ മന്ത്രാലയം. ചാരിറ്റി ഏജന്‍സികളും സംഘടനകളും മുഖേന പണമിടപാട് നടത്തി കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങളും തടയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ചാരിറ്റി സംഘങ്ങളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് മന്ത്രാലയം പ്രത്യേക ഓഡിറ്റര്‍മാരെ നിയോഗിക്കും. ഓരോ സമ്പത്തിക വര്‍ഷവും അവസാനിച്ച് നാല് മാസങ്ങള്‍ക്കുള്ളില്‍ വാര്‍ഷിക കണക്കുകള്‍ മന്ത്രാലയത്തില്‍ സമര്‍പ്പിക്കണമെന്നും പുതിയ പരിഷ്‌ക്കരണം ആവശ്യപ്പെടുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും പണം വഴിമാറി ചിലവഴിക്കുന്നത് തടയുന്നതിനാണ് ചാരിറ്റി രംഗത്ത് കര്‍ശനമായി നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നത്.
പുതിയ നിയമപ്രകാരം ചാരിറ്റി സംഘങ്ങളുമായി പണമിടപാട് നടത്തുന്നതിനായി ബന്ധപ്പെടുന്നവരുടെ തിരിച്ചറിയല്‍ രേഖകളും അക്കൗണ്ടു വിവരങ്ങളും മറ്റും കുറഞ്ഞത് 10 വര്‍ഷത്തേക്കെങ്കിലും ചാരിറ്റി സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കണം. ഇത്തരം വ്യക്തികള്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടിട്ടുള്ളവരാണെന്ന് പ്രസ്തുത കാലയളവില്‍ തെളിയിക്കപ്പെട്ടാല്‍ എത്രയും വേഗം ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.
Post Your Comments