വാഷിംഗ്ടണ്‍ : യു.എസ് സുപ്രീംകോടതി ജഡ്ജിയാകാന്‍ പ്രസിഡന്റ് ബരാക് ഒബാമ തിരഞ്ഞെടുത്ത മൂന്നു പേരുടെ അന്തിമ പട്ടികയില്‍ ഇന്ത്യന്‍ വംശജനായ ശ്രീനിവാസനും. ജഡ്ജിമാരായ മെറിക് ബി.ഗാര്‍ലന്‍ഡ് (63), ശ്രീനിവാസന്‍ (49) എന്നിവരിലൊരാളെ തിരഞ്ഞെടുക്കാനാണ് ഒബാമയുടെ ശുപാര്‍ശയെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു.
ഫെഡറല്‍ ജഡ്ജിയായ കെതന്‍ ജി ബ്രൗണ്‍ ജാക്‌സന്‍ (45) ആണു പട്ടികയിലെ മൂന്നാമന്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തമായ പിന്തുണ ശ്രീനിവസന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൊളംബിയ ജില്ലയിലെ യു.എസ് കോര്‍ട്ട് ഓഫ് ആപ്പീല്‍സില്‍ ജഡ്ജിയാണ് ശ്രീനിവാസന്‍.
അമേരിക്കന്‍ സെനറ്റ് ഏകണ്ഠമായിട്ടാണ് ശ്രീനിവാസനെ നാമനിര്‍ദ്ദേശം ചെയ്തത്. ആദ്യത്തെ ഇറ്റാലിയന്‍ അമേരിക്കന്‍ ജഡ്ജിയായ അന്റോനിന്‍ സ്‌കേലിയയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഒഴിവുണ്ടായത്.
Post Your Comments