ദോഹ : ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടുറോഡില്‍ കടുവ ഇറങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രാലയം. സിഗ്നലില്‍ വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നതിനിടെയാണ് കടുവ റോഡില്‍ ഇറങ്ങിയത്. സംഭവം അന്വേഷിക്കാന്‍ പോലീസിന് ഉന്നത നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
കടുവ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ദോഹ എക്സ്പ്രസ് വേയിലാണ് കടുവ ഇറങ്ങിയത്. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ നിന്നും ചാടിയതാവാം കടുവ എന്നാണ് കരുതുന്നത്. ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായതെന്നാണ് വിവരം.
Post Your Comments