കൊച്ചി: ഇന്ത്യയിലെവിടേക്കും ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ സൗജന്യമായി ഫോണ്‍ വിളി സാധ്യമാക്കുന്ന സ്‌പീക്ക് ഫ്രീ ആപ്പ് സംവിധാനം അവതരിപ്പിച്ചു. കൊച്ചി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സംഭവ് കമ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച ഈ ആപ്ലിക്കേഷന്‍ വഴി സംസ്‌ഥാനത്തെ സ്‌മാര്‍ട്ട് ഫോണ്‍ ഉപഭോക്‌താക്കള്‍ക്ക് സാധാരണ ഡയല്‍ ചെയ്‌ത് ഫോണ്‍ വിളിക്കുന്നതുപോലെ സൗജന്യമായി സംസാരിക്കാന്‍ കഴിയും. നിലവില്‍ വാട്സ്ആപ്പ്, വൈബര്‍, ഫേസ്ബുക്ക് മെസഞ്ചര്‍ പോലെയുള്ള സംവിധാനങ്ങളില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ മാത്രമേ ഫോണ്‍ വിളി സാധ്യമാകൂ. എന്നാല്‍, ഫോണ്‍ ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്ന ഹാന്‍ഡ് സെറ്റില്‍ ഇന്റര്‍നെറ്റ് കണക്‌ഷന്‍ ആവശ്യമില്ല എന്നതാണ് ഈ സംവിധാനത്തിന്റെ മുഖ്യ ആകര്‍ഷണം. വിളിക്കുന്ന ഫോണില്‍ മാത്രം സ്‌പീക്ക് ഫ്രീ ആപ്പ് ഉണ്ടായിരുന്നാല്‍ മതി. കേരളത്തിലെ എല്ലാ ടെലിഫോണ്‍ സേവനദാതാക്കള്‍ വഴിയും ഇന്ത്യയിലെ ഏതു ഫോണ്‍ കണഷനിലേക്കും ഈ ആപ്പ് ഉപയോഗിച്ച് വിളിക്കാന്‍ കഴിയും.
Post Your Comments