പാലക്കാട് IIT യിൽ സിപിഎം നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു. MB രാജേഷ് അത് ബിജെപി RSS പ്രവർത്തകരാണെന്ന് ഫെയ്സ് ബുക്ക് പൊസ്റ്റിട്ടു, സിപിഎം ആണെന്ന് ആരോപിച്ചു അഹല്യ മാനേജ്മെന്‍റ് രംഗത്ത്.
പാലക്കാട്: കഴിഞ്ഞ ദിവസമാണ് പാലക്കാട് IIT പ്രവർത്തിക്കുന്ന അഹല്യ മാനേജ്മെന്‍റിന്‍റെ കീഴിലുള്ള താല്ക്കാലിക ക്യാമ്പിൽ ഒരു സംഘം ആളുകള് ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നിൽ RSS-BJP പ്രവർത്തകരാണെന്ന് പറഞ്ഞു MB രാജേഷ് MP ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടു. പക്ഷെ ക്യാമ്പിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്നത് സിപിഎം ആണെന്നാരോപിച്ചു അഹല്യ മാനേജ്മെന്‍റ് തന്നെ രംഗത്ത് വന്നു. സിപിഎം വടകര ലോക്കൽ സെക്രട്ടറി സുലൈമാന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് മാനെജ്മെന്‍റ് വ്യക്തമാക്കി.
പാലക്കാട് IIT ക്ക് പുതിയ കെട്ടിടം ആകുന്നതുവരെ താല്ക്കാലികമായി ഇവിടെ പ്രവര്ത്തിക്കാൻ അഹല്യ മാനെജ്മെന്‍റ് അവസരം ഒരുക്കിയതായിരുന്നു. ഇത്തരം ആക്രമണങ്ങൾ നടക്കുന്നതുകൊണ്ട് ഇനി ഇവിടെ പ്രവർത്തിക്കാനാവില്ലെന്നു സർക്കാരിനെ അറിയിക്കാനൊരുങ്ങുകയാണ് അഹല്യ മാനേജ്മെന്‍റ്. പുതിയ ബാച്ചിനായുള്ള കെട്ടിട നിർമ്മാണ പ്രവർത്തനമാണ് ഇവർ തടഞ്ഞത്.
Post Your Comments