India

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവും സുഹൃത്തും ചേര്‍ന്ന് ജീവനോടെ തീ കൊളുത്തി

ഹൈദരാബാദ് : പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവും സുഹൃത്തും ചേര്‍ന്ന് ജീവനോടെ തീ കൊളുത്തി. ഇന്ദുമതി എന്ന 19കാരിയെയാണ് ജീവനോടെ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി മരിച്ചതായി പോലീസ് അറിയിച്ചു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. വിക്കിയും സുഹൃത്ത് പെഡാബാബുവുമാണ് പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇന്ദുമതി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് ഇരുവരും വീട്ടിലെത്തുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഇന്ദുമതിക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മരിക്കുന്നതിനു മുന്‍പുതന്നെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഇന്ദുമതിയോട് പല തവണ വിക്കി പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ പെണ്‍കുട്ടി തയാറായില്ല.കഴിഞ്ഞ ദിവസം വിക്കിയും സുഹൃത്തുക്കളും ഇന്ദുമതിയുടെ വീട്ടിലെത്തുകയും മാതാപിതാക്കളുമായി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് വിക്കിയെ താക്കീത് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് രാത്രിയില്‍ ഇന്ദുവിന്റെ വീട്ടിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ ജീവനോടെ കത്തിക്കുകയായിരുന്നു. മരിക്കുന്നതിനു മുന്‍പുതന്നെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ഇവരെ കണ്ടെത്താനായുള്ള തിരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button