ന്യൂഡല്‍ഹി: അടുത്തയാഴ്ച, സൗരയൂഥത്തിലെ ഭീമന്‍ ഗ്രഹമായ വ്യാഴത്തെ ഭൂമിയുടെ ഏറ്റവും അടുത്ത് കാണാനുള്ള അവസരമാണ്.
അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ അറിയിപ്പ് പ്രകാരം, മാര്‍ച്ച് 8, 2016-ന് ഭൂമിയും വ്യാഴവും ഏറ്റവുമടുത്ത് മുഖാമുഖം വരും. മാര്‍ച്ച് 8 രാത്രി മുഴുവന്‍ ഈ ഗ്രഹഭീമന്‍ ആകാശപന്ഥാവില്‍ സഞ്ചാരത്തിലായിരിക്കുകയും, അര്‍ദ്ധരാത്രിയോട് കൂടി നമ്മുടെ തലയ്ക്ക് മുകളിലെന്നതു പോലെയുള്ള സ്ഥാനത്ത് എത്തിച്ചേരുകയും ചെയ്യും. മാര്‍ച്ച് 9-ന് സൂര്യന്‍റെ പ്രഭാതകിരണങ്ങള്‍ ഭൂമിയില്‍ പതിക്കുന്നതു വരെ ആകാശസീമയില്‍ ബൃഹസ്പതീ ദര്‍ശനം സാധ്യമാണെന്ന് നാസ അറിയിച്ചു.
ഇതിനു പിന്നിലെ പ്രതിഭാസം വിശദീകരിക്കുന്ന ഒരു വീഡിയോയും നാസ പുറത്തിറക്കിയിട്ടുണ്ട്:
Post Your Comments