Kerala

മുന്നണി മാറാന്‍ എന്‍.കെ.പ്രേമചന്ദ്രന്‍ 50 കോടി രൂപയും അഞ്ച് കിലോ സ്വര്‍ണ്ണവും വാങ്ങിയെന്ന് ആരോപണം

കൊല്ലം: ഇടതുപക്ഷത്ത് നിന്നും യു.ഡി.എഫിലേക്ക് പോകാന്‍ ആര്‍.എസ്.പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ 50 കോടി രൂപയും അഞ്ച് കിലോ സ്വര്‍ണ്ണവും വാങ്ങിയെന്ന് ആരോപണം. കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആര്‍.എസ്.പി(എല്‍) സംസ്ഥാന കമ്മിറ്റിയംഗം എസ്.ബലദേവാണ് ഈ ആരോപണം ഉന്നയിച്ചത്.

ദുബായില്‍ ബിസിനസ്സുള്ള കൊല്ലം സ്വദേശിയാണ് പണം നല്‍കിയത്. വ്യവസായിയുടെ അടുത്ത സുഹൃത്താണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ബലദേവ് കൂട്ടിച്ചേര്‍ത്തത്. കോവൂര്‍ കുഞ്ഞുമോന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. അതേസമയം തൊട്ടാല്‍ കുമിള പോലെ പൊട്ടുന്ന ആര്‍.എസ്.പി ഏതാണെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കാണാമെന്ന് കോവൂര്‍ കുഞ്ഞുമോനും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button