ന്യൂഡല്‍ഹി: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.
കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി, ആസാം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. 824 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. അഞ്ച് സംസ്ഥാനങ്ങളിലായി 17 കോടി വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ കേരളത്തില്‍ മാത്രം 2.56 കോടി വോട്ടര്‍മാരാണുള്ളത്. 21, 498 പോളിംഗ് സ്‌റ്റേഷനുകളാണ് കേരളത്തിലുണ്ടാവുക. മെയ് 16 നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. 19-നാണ് വോട്ടെണ്ണല്‍. മാര്‍ച്ച് 11 മുതല്‍ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ 29-ാം തിയ്യതിയാണ് പത്രിക സമര്‍ക്കാനുള്ള അവസാന തിയ്യതി.
ആസാമില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ നാലിനാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം ഏപ്രില്‍ 11 നാണ്. പശ്ചിമ ബംഗാളില്‍ ആറുഘട്ടമായാണ് തെരഞ്ഞെടുപ്പ്. 2വോട്ടര്‍മാരുടെ ചിത്രം പതിച്ച സ്ലിപ്പ് കമ്മീഷന്‍ തന്നെ വിതരണം ചെയ്യും. നോട്ടയ്ക്ക് പുതിയ ചിഹ്നമുണ്ടാവും. സ്ഥാനാര്‍ത്ഥികളുടെ ചിത്രവും വോട്ടിംഗ് യന്ത്രത്തിലുണ്ടാവും. കേന്ദ്രസേനയെ നിശ്ചയിക്കുന്നതും വിന്യസിക്കുന്നതും കമ്മീഷനായിരിക്കും. ഭിന്നശേഷിയുള്ളവര്‍ക്ക് വോട്ടു ചെയ്യാന്‍ പ്രത്യേക സൗകര്യമുണ്ടായിരിക്കും. ഓരോ ജില്ലയിലും അഞ്ച് നിരീക്ഷകരെ വീതം ഏര്‍പ്പെടുത്തും. തിയ്യതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു.
Post Your Comments