ന്യൂഡല്‍ഹി: ഇസ്രത്ത് കേസില്‍ കോടതിയില്‍ ആദ്യം നല്‍കിയ സത്യവാങ്ങ്മൂലം മാറ്റിയെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്റെ വെളിപ്പെടുത്തല്‍. സത്യവാങ്ങ്മൂലം മാറ്റിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഐ.ബി ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ഇങ്ങനെ. ”സത്യവാങ്ങ്മൂലം മാറ്റിയെന്നത് വ്യക്തമാണ്. എന്നാല്‍ അതിന്റെ കാരണം എനിക്കറിയില്ല”. ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍.
ഇന്ത്യയുടെ സുരക്ഷാ, രഹസ്യാന്വേഷണ രംഗത്ത് ഒരിക്കല്‍ വളരെ സജീവമായിരുന്നു 81 കാരനായ നാരായണന്‍. തെളിവുകളുടെ അടിസ്ഥാനത്തില്‍, ഇസ്രത്തിന് ലഷ്‌ക്കര്‍ ബന്ധമുണ്ടെന്ന് അവര്‍ കൊല്ലപ്പെട്ട സമയത്ത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്റലിജന്‍സ് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ച് നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. സത്യവാങ്ങ്മൂലം മാറ്റിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തെളിവല്ലെന്നാണ് അന്ന് ചിദംബരം പറഞ്ഞത്.
ഇതോടെ ഇസ്രാത് ജഹാന്‍ കേസ് വളരെയധികം വിവാദങ്ങളിലേക്ക് വരും ദിവസങ്ങളില്‍ പോകുന്ന കാഴ്ചയാണ് കാണുന്നത്.
Post Your Comments