Technology

വാട്ട്‌സ്ആപ്പ് പുതിയ പതിപ്പില്‍ വന്‍ മാറ്റങ്ങള്‍

വന്‍ മാറ്റങ്ങളോടെ വാട്ട്‌സ്ആപ്പ് പുതിയ പതിപ്പെത്തി. ഇനി ക്ലൗഡില്‍ ശേഖരിച്ചു വച്ചിരിക്കുന്ന വിവരങ്ങളും ഫയലുകളും വാട്ട്‌സ്ആപ്പ് വഴി അയയ്ക്കാം. ഒപ്പം വീഡിയോ സൂം ചെയ്യാനുള്ള സംവിധാനവും തയ്യാറായിട്ടുണ്ട്.

നിലവില്‍ ഐ.ഒ.എസ് ഫോണുകളിലാണ് ഈ അപ്‌ഡേറ്റ് ലഭിച്ചിരിക്കുന്നത്. ഐ.ഒ.എസ് വാട്ട്‌സ്ആപ്പിന്റെ 2.12.14 ലാണ് ഈ സംവിധാനം ലഭ്യമാകുക. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഈ അപ്‌ഡേറ്റ് ലഭിക്കും. ഐ.ഒ.എസ് 6.0യ്ക്ക് മുകളിലുള്ള സിസ്റ്റങ്ങളില്‍ ഈ അപ്‌ഡേറ്റ് ലഭിക്കും. മെച്ചപ്പെട്ട ഫോട്ടോ- വീഡിയോ ബ്രൗസിംഗ്, ചാറ്റിംഗ് പശ്ചാത്തലത്തിന്റെ തീം കൂടുതല്‍ മികച്ചതാക്കാം എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഉടന്‍ തന്നെ ഈ അപ്‌ഡേഷന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button