Kerala

ചികിത്സാ കൊള്ളയ്‌ക്കെതിരെ പ്രതികരിച്ചവര്‍ക്ക് നേരിട്ട ദുരനുഭവം: യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ കൊള്ളയെക്കുറിച്ച് പ്രതികരിച്ചവര്‍ക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ചുള്ള യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ചാരിറ്റബിള്‍ ഒര്‍ഗനൈസര്‍ക്ക് നേരിട്ട അനുഭവങ്ങളാണ് അദ്ദേഹം ഫെയ്‌സ് ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നത്.

ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അമിതമായ ഫീസ് ഈടാക്കുകയും രോഗിയുടെ കാല്‍ മുറിച്ചു മാറ്റണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് ഇവര്‍ രോഗിയെ മാറ്റുകയും രോഗിയുടെ കാല്‍ മുറിച്ചു മാറ്റാതെ തന്നെ ചികിത്സയില്‍ സുഖം പ്രാപിക്കുകയും ചെയ്യുന്നു എന്ന വിവരം മുന്‍പേ ചികിത്സിച്ച ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തു. ഈ സമയത്ത് അവര്‍ മോശമായി പ്രതികരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പോലീസ് കേസ് ആകുകയും രോഗി ഉള്‍പ്പെടെ ഉള്ളവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഒപ്പം ജീവന് ഭീഷണിയുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് പോലീസിന്റെ ഒത്താശയോടെ നടന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അഭ്യന്തര മന്ത്രി , ആരോഗ്യ മന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരുടെ ശ്രദ്ധക്ക്
ഞാൻ
Vinod Bhaskaran
Mandaramangalam
Panachickavu P.O.
Perunna
Changanacherry
686102
രജിസ്ട്രേഡ് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍ ഒരു വ്യക്തിയെ തിരുവനന്തപുരം SP Fort ഹോസ്പിറ്റലില്‍ ഗുരുതര അവസ്ഥയില്‍ എത്തിക്കുകയും, പിന്നീട് അമിതമായ ഫീസ്‌ ഈടാക്കുകയും കാല്‍ മുറിച്ചു മാറ്റണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ രോഗിയെ എറണകുളതുള്ളമറ്റൊരു ഹോസ്പിറ്റലില്‍ ചികിത്സിക്കുകയും കാല്‍ മുറിക്കാതെ തന്നെ ഇപ്പോള്‍ നടക്കാന്‍ പറ്റുന്ന അവസ്ഥയില്‍ എത്തിക്കുന്നതിന് നമുക്ക് കഴിഞ്ഞു. പിന്നീട് SP Fort ഹോസ്പിറ്റലില്‍ എത്തി വിവരം പറഞ്ഞപ്പോള്‍ “ഈ ബിസിനസ് ഞങ്ങള്‍ ചെയ്യുന്നത് കുറെ നാള്‍ ആയി , ഇതു പുറത്തു പറഞ്ഞാല്‍ നീയും നിന്റെ കുടുംബവും പുറം ലോകം കാണില്ല ” എന്ന പ്രതികരണം ആണ് ലഭിച്ചത്. SP Fort ഹോസ്പിറ്റലില്‍ മാനേജ്മെന്റ് അനീഷിനും അപകടം പറ്റിയ വിനീഷിനും എതിരായി കംപ്ലൈന്റ്റ്‌ കൊടുക്കുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട് ബ്ലഡ്‌ ഡോണേര്‍സ് കേരളയുടെ തിരുവനന്തപുരം കോര്‍ഡിനേറ്റര്‍ അനീഷ്‌ നെ ഇന്ന് തിരുവനന്തപുരം ഫോര്‍ട്ട്‌ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി 10 ഓളം പോലീസ്കാർ ചേര്‍ന്നു ക്രൂരമായി മർദിച്ചു. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി വച്ചു. അനീഷിന്റെ വാക്കുകളില്‍ നിന്നും എനിക്ക് മനസ്സിലായത്‌ ” ചേട്ടാ എന്റെ തലയ്ക്കു അടിച്ചപ്പോ എന്റെ ഓര്‍മ പോയി പക്ഷെ , കാലു വയ്യാത്ത വിനീഷിനെ അവര്‍ അടിക്കുന്നതും ഞാന്‍ കണ്ടു . എന്നാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം രക്തം എത്തിക്കുന്ന ബ്ലഡ്‌ ഡോണേര്‍സ് കേരളയുടെ സജീവ അംഗം ആയ അനീഷ്‌ എന്നോട് വിഷമത്തോടെ പറഞ്ഞതു പോലീസ് സ്റ്റേഷനില്‍ നിന്ന് പറഞ്ഞു പോലും നിന്റെ മൊബൈല്‍ ഫോര്‍മാറ്റ് ചെയ്തു തരാം എന്ന് …. ചേട്ടാ നാളെ രാവിലെ ബ്ലഡ്‌ കൊടുക്കാന്‍ ഞാന്‍ പറഞ്ഞു വസിരിക്കുന്നവര്‍ പോലും ഉണ്ട് ആ മൊബൈലില്‍….. എന്നാണു. ഫോര്‍ട്ട്‌ പോലീസ് സ്റ്റേഷന്‍ ചാർജ് ഉള്ള ഷാജിമോൻ എന്ന എസ്. ഐ യോട് ഞാന്‍ യാചിക്കുന്നതുപോലെ പറഞ്ഞു നാളെ (2/03/16) കൊച്ചു കുഞ്ഞുങ്ങൾക്ക്‌ ഉള്പ്പെടെ ഒട്ടേറെ പേര്‍ക്ക് രക്തം ആവശ്യം ഉണ്ടെന്നും ആ മൊബൈലിലേക്ക് ആവശ്യക്കാരുടെ ഫോണ്‍കോളുകള്‍ വരുമെന്നും. പിന്നീട് സ്റ്റേനിലേക്ക് വിളിച്ചപ്പോള്‍ സന്തോഷ്‌ എന്നാ സിവില്‍ പോലിസ് ഓഫീസര്‍ പറഞ്ഞത് – സര്‍ ഉറങ്ങിയിട്ടുണ്ടാവും എന്നും നാളെ വന്നാല്‍ മാറി എന്നുമാണ്‌. രാവിലെ 8.30 നു ബ്ലഡ്‌ ബാങ്ക് തുറക്കുമ്പോള്‍ മുതല്‍ ബ്ലഡിന് ആവശ്യമുണ്ട് സര്‍ എന്ന് ഞാന്‍ താഴ്മയോടെ പറഞ്ഞപ്പോഴും , “അതും മൊബൈല്‍ എന്തിനാ ? ” എന്ന് അദ്ധ്യേഹം എന്നോട് ചോദിച്ചത്.
പിന്നെയും ഞാന്‍ കുറെ വിളിച്ചു…
അദ്ദേഹം ഉറങ്ങിയിട്ടുണ്ടാവം…
എങ്കിലും ഞങ്ങളുടെ നിസ്സഹായ അവസ്ഥയില്‍ ഞാന്‍ ഒരു മെസ്സേജ് അദ്ദേഹത്തിനു അയച്ചു…
ഇങ്ങനെ ..

Sir njan Vinod. Vilichirunnu njan Sir ne . Naale Thiruvananthapuram RCC il ulppede kochu kunjungalkku polum blood vendathanu. Sir married aanu ennu karuthunnu. Enikkum undu 3 kunjungal . Alpam enkilum manushwatham avasheshikkunnu enkil enne thirichu vilikkum ennu karuthunnu….

Thanlalkku onnum ariyillayirikkum innu avide iningal avide idichu paruvakkedu aakkiya aa cheruppakkarane kurichu. Njanum thaanum okke orikkal illathe aavum appozhum sir idippicha aa payyane pole ulla aalukale njan undakki edukkukayaanu…

Call me pls..

shortlink

Related Articles

Post Your Comments

Related Articles


Back to top button