ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിടങ്ങളില്‍ നിന്ന് കുട്ടികള്‍ വീഴുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ കുട്ടികള്‍ വീണ് മരിച്ചാല്‍ മാതാപിതാക്കളെ നിയമനടപടിയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജയില്‍ ഉയര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് കുട്ടികള്‍ വീണ് മരിക്കുന്നത് വര്‍ധിച്ചതോടെയാണ് പൊലാസ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് വീണ് മരിക്കുന്നതെങ്കില്‍ ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെയാണ് തടവ്. കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോയപ്പോഴാണ് അപകടം നടന്നതെങ്കില്‍ തടവ് മൂന്ന് വര്‍ഷം അനുഭവിക്കേണ്ടി വരും. ഇതിന് പുറമെ പിഴ ശിക്ഷയും ഉണ്ടാകും.കഴിഞ്ഞ വര്‍ഷം മാത്രം ഷാര്‍ജയില്‍ ഏഴ് കുട്ടികളാണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. 2014 ലും ഇത്തരത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം ഷാര്‍ജയിലെ കെട്ടിടങ്ങള്‍ക്ക് പുതിയ സുരക്ഷാമാനദണ്ഡങ്ങള്‍ അധികൃതര്‍ നടപ്പാക്കിയിരുന്നു. കുട്ടികള്‍ കളിക്കുന്ന സമയങ്ങളില്‍ ജനലുകളും ബാല്‍ക്കണികളും അടച്ചിടണമെന്നും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കുന്നു
Post Your Comments