India

പത്താന്‍കോട്ട് ഭീകരാക്രമണം: മൂന്നുപേര്‍ പാകിസ്ഥാനില്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയവരെന്ന് കരുതുന്ന മൂന്നുപേര്‍ പാകിസ്ഥാനില്‍ അറസ്റ്റില്‍. ഖാലിദ് മഹമൂദ്, ഇര്‍ഷാദുല്‍ ഹഖ്, മുഹമ്മദ് ഷുഹൈബ് എന്നിവരെയാണ് പഞ്ചാബ് പ്രവിശ്യയിലെ ഭീകര വിരുദ്ധ വകുപ്പ് അറസ്റ്റ് ചെയ്തത്. ഇവിരെ ഭീകരവിരുദ്ധ കോടതി ആറു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഗുജ്‌റാന്‍നവാല നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ചന്ദ ക്വില ബൈപ്പാസിന് സമീപമുള്ള വാടകവീട്ടില്‍ നിന്നാണിവരെ പിടികൂടിയത്. പത്താന്‍കോട്ടെ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലുണ്ടാവുന്ന ആദ്യ അറസ്റ്റാണിത്. നേരത്തെ ഇന്ത്യയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഒട്ടേറെ പേരെ പാകിസ്ഥാന്‍ പിടികൂടിയിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ജെയ്‌ഷെ സ്ഥാപകനായ മസൂദ് അസര്‍ കരുതല്‍ തടങ്കലിലാണെന്നും പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.

ആക്രമണത്തിന് സഹായം ചെയ്‌തെന്നാണ് അറസ്റ്റിലായ മൂന്നുപേര്‍ക്കുമെതിരെയുള്ള കുറ്റം. എന്നാല്‍ മൂവരും ഇത് നിഷേധിച്ചിട്ടുണ്ട്. ഇവര്‍ക്ക് ജെയ്‌ഷെ മുഹമ്മദുമായുള്ള ബന്ധം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പാക് ചാരസംഘടനയായ ഐ.എസ്.ഐ, മിലിട്ടറി ഇന്റലിജന്‍സ്, പോലീസ്, ഇന്റലിജന്‍സ്ബ്യൂറോ എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങിയ സംഘം അടുത്തമാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് അറസ്റ്റ് നടന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button