മിര്‍പൂര്‍: ഏഷ്യാകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനിടെ കളിക്കളത്തില്‍ അപമര്യാദയായി പെരുമാറിയതിന് ഇന്ത്യന്‍ താരം വിരാട് കോഹ്ലിക്ക് ഐ.സി.സി പിഴയിട്ടു. ഐ.സി.സി പെരുമാറ്റചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 30 ശതമാനം താരം പിഴയൊടുക്കണം. പതിനഞ്ചാം ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്തായ കോഹ്ലി അമ്പയറോട് മോശമായി പ്രതികരിച്ചാണ് ക്രീസ് വിട്ടത്.
മത്സരശേഷം കോഹ്ലി കുറ്റം സമ്മതിക്കുകയും ചെയ്തതോടെയാണ് പിഴയൊടുക്കാന്‍ ഐ.സി.സി തീരുമാനിച്ചത്. കളിക്കാര്‍ക്കും കളിയുമായി ബന്ധപ്പെട്ട വ്യക്തിത്വങ്ങള്‍ക്കുമുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഐ.സി.സി ചട്ടത്തിലെ 2.1.5 വകുപ്പ് പ്രകാരമാണ് പിഴ.
ഇന്നലെ നടന്ന മത്സരത്തിനിടെ എല്‍.ബി.ഡബ്യു വിളിച്ച അമ്പയറോട് വിയോജിച്ച് കോഹ്‌ലി ബാറ്റ് ഉയര്‍ത്തിക്കാട്ടുകയും അമ്പയര്‍ക്കെതിരെ എന്തൊക്കേയോ പറഞ്ഞ് ക്രീസ് വിടുകയും ചെയ്തതിരുന്നു. ഇത് കളിക്കാരന് ചേര്‍ന്നതല്ലെന്നും ഐ.സി.സി നിരീക്ഷിച്ചു.
Post Your Comments