YouthLife Style

പെര്‍ഫ്യൂം പൂശും മുന്‍പ്

ശരീരത്തെ എപ്പോഴും സുഗന്ധപൂരിതമായി നിലനിര്‍ത്താന്‍ ഏവരും ചെയ്യാറുള്ളത് പെര്‍ഫ്യൂം എടുത്ത് പൂശുക എന്നതാണ്. മറ്റുള്ളവരിലേക്ക് നമ്മുടെ ശരീരത്തിന്റെ ദുര്‍ഗന്ധം എത്താതിരിക്കുകയും സദാ സുഗന്ധപൂരിതമാക്കുകയുമാണ് ഈ സുഗന്ധദ്രവ്യങ്ങളുടെ ലക്ഷ്യമെങ്കിലും ഇതിനു പിന്നില്‍ ഒളിച്ചിരിക്കുന്ന അപകടങ്ങളെക്കുറിച്ച് പലര്‍ക്കും ധാരണയില്ല. വിപണിയില്‍ ലഭ്യമായിട്ടുള്ള മിക്ക സുഗന്ധദ്രവ്യങ്ങളുടെയും നിരന്തര ഉപയോഗം ആരോഗ്യത്തിന് ഒന്നിലേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. സിന്തറ്റിക്, മറ്റു കെമിക്കലുകള്‍, ടോക്‌സിക് എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ ആരോഗ്യത്തെ പലവിധത്തിലാണ് ദോഷകരമായി ബാധിക്കുന്നത്. ഡിയോഡ്രന്റുകള്‍ ഉപയോഗിക്കുന്നതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയാണ്.

തൊലിപ്പുറത്തുണ്ടാകുന്ന തിണര്‍പ്പ്

മിക്ക ഡിയോഡ്രന്റുകളിലും പ്രോപിലൈന്‍ ഗ്ലൈകോള്‍ എന്ന കെമിക്കല്‍ മിശ്രിതം അടങ്ങിയിട്ടുണ്ട്. ഇതു തൊലിപ്പുറം ചൊറിഞ്ഞു തിണര്‍ക്കാന്‍ കാരണമാകുന്നതാണ്. മാത്രമല്ല ഇവയിലെ ന്യൂറോടോക്‌സിന്‍ നാഡീവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനാല്‍ പ്രോപിലൈന്‍ ഗ്ലൈകോള്‍ അമിതമായി അടങ്ങിയിട്ടുള്ള ഡിയോഡ്രന്റുകളുടെ ഉപയോഗം കുറയ്ക്കുന്നതാകും ആരോഗ്യത്തിന് നല്ലത്.

അള്‍ഷൈമേഴ്‌സ് സാധ്യത

സുഗന്ധദ്രവ്യങ്ങളിലെ മറ്റൊരു പ്രധാന ഘടകമായ അലുമിനിയം മറവി രോഗത്തിനു കാരണമാക്കും. ഇതു പരിധിയില്‍ കൂടുതല്‍ ശ്വസിക്കുന്നത് ആസ്ത്മ വരുത്താനുള്ള സാധ്യതയും ഉണ്ട്.

ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ

മിക്ക ഡിയോഡ്രന്റുകളും ഏറെനാള്‍ നിലനില്‍ക്കാനായി പാരാബെന്‍സ് എന്ന രാസപദാര്‍ത്ഥം ചേര്‍ക്കാറുണ്ട്. ഇതു കൃത്യമായ ആര്‍ത്തവചക്രം തെറ്റിക്കുകയും നേരത്തെ ആര്‍ത്തവം ഉണ്ടാകാനിടയാകുകയും ചെയ്യും.

വിയര്‍പ്പു ഗ്രന്ഥികളെ തടസപ്പെടുത്തും

ഡിയോഡ്രന്റുകളുടെ മറ്റൊരു ദോഷം ഇവ വിയര്‍പ്പു ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുമെന്നതാണ്. ഇവ രോമകൂപങ്ങളെ മൂടുകയും വിയര്‍പ്പിലുടെ ടോക്‌സിനുകള്‍ പുറന്തള്ളുന്ന പ്രക്രിയയെ തടസപ്പെടുത്തുകയും ചെയ്യും. ടോക്‌സിനുകള്‍ ഒരു പരിധിയില്‍ കൂടുതലാകുന്നത് കോശങ്ങളുടെ പ്രവര്‍ത്തനത്തിനു ഭീഷണിയാവുകയും ക്യാന്‍സറിനു വരെ കാരണമാവുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button