ബെയ്ജിങ്: ചൈനയില്‍ സ്കൂള്‍ കവാടത്തിന് മുമ്പില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. ആക്രമണം നടത്തിയ ആള് സംഭവത്തിന് ശേഷം ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് ഇരയായ രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരമാണ്.
ദക്ഷിണ ചൈനയിലാണ് ആക്രമണമുണ്ടായത്. ഹൈക്കോയിലെ എലമന്ററി സ്കൂളിലെ കുട്ടികള്‍ക്കാണ് കുത്തേറ്റതെന്ന് ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരില്‍ ആറ് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
പരിക്കേറ്റ കുട്ടികളെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി. പൊതുവെ അക്രമ സംഭവങ്ങള്‍ കുറവുള്ള ചൈനയില്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി കത്തി, കോടാലി ആക്രമണങ്ങള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. പൊതുവെ കുട്ടികളാണ് ഇത്തരം ആക്രമണങ്ങളുടെ ഇര.
Post Your Comments