ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ചില ഫോണുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി സൂചന. നോക്കിയ, ബ്ലാക്ക്‌ബെറി എന്നീ കമ്പനികളുടെ സ്മാര്‍ട്ഫോണുകളിലാണ് 2017 മുതല്‍ വാട്സ്ആപ്പ് സേവനം നിര്‍ത്തുന്നത്. ബ്ലാക്കബെറി 10,സിംപിയന്‍ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ എസ് 40, എസ് 60 തുടങ്ങിയ ഫോണുകളിലും നോക്കിയയുടെ പഴയമോഡല്‍ ഫോണുകളില്‍ നിന്നും വാട്സ്ആപ്പ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനു പുറമെ ആന്ഡ്രോയിഡ് 2.2, വിന്‍ഡോസ് ഫോണ്‍ 7.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പഴയ ഹാന്‍ഡ്‌സെറ്റുകളിലും 2016 അവസാനത്തോടെ വാട്സ്ആപ്പ് സേവനം നിലയ്ക്കും.
Post Your Comments