Nattuvartha

സ്വത്ത് കൈക്കലാക്കിയ ശേഷം മുത്തശ്ശിയെ വീട്ടില്‍ നിന്നിറക്കി വിട്ടു, കൊച്ചുമകന്റെ ആധാരം റദ്ദ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ എന്‍.പ്രശാന്തിന്റെ ഉത്തരവ്

കോഴിക്കോട്: സ്വത്ത് കൈക്കലാക്കിയ ശേഷം മുത്തശ്ശിയെ ഉപേക്ഷിച്ച കൊച്ചുമകന്റെ ആധാരം റദ്ദുചെയ്യാന്‍ കളക്ടറുടെ ഉത്തരവ്. കോടഞ്ചേരി ആറാംതോട് നിരപ്പേല്‍ റോസമ്മ തന്റെ ചെറുമകനായ സാന്റോ മാത്യു വിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2012ലാണ് തന്റെ സ്വത്തില്‍ നിന്ന് 20 സെന്റ് സ്ഥലം റോസമ്മ കൊച്ചുമകന് നല്‍കിയത്.

ശിഷ്ടകാലം തന്നെ പരിപാലിക്കുമെന്ന ഉറപ്പിലായിരുന്നു റോസമ്മ സ്വത്തു എഴുതി കൊടുത്തത്. പക്ഷെ ആധാരം എഴുതി വാങ്ങിക്കഴിഞ്ഞു കൊച്ചുമകന്‍ 78 കാരിയായ മുത്തശ്ശിയെ ഇറക്കിവിടുകയായിരുന്നു. റോസമ്മ ഇപ്പോള്‍ മറ്റൊരു മകന്റെ വീട്ടിലാണ് താമസിക്കുന്നത്. മകന്‍ നേരത്തെ മരിച്ചു പോയതാണ്. പരാതി സത്യമെന്നു ബോധ്യപ്പെട്ടതിനാല്‍ അഞ്ച് ദിവസത്തിനകം സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ തഹസില്‍ദാരോടും 14 ദിവസത്തിനകം ആധാരം തിരികെ രജിസ്റ്റര്‍ ചെയ്യാന്‍ കോടഞ്ചേരി സബ് രജിസ്ട്രാറോടും കളക്ടര്‍ ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button