ദുബായ്: യുവത്വമുള്ള രാജ്യത്തിന്റെ ചുവടുകള്‍ക്ക് ഊര്‍ജ്ജമേകാനാണ് തന്റെ മന്ത്രിസഭയിലെ യുവനിരയെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സമൂഹത്തില്‍ സന്തുഷ്ടി വളര്‍ത്താനും ആത്മവിശ്വാസത്തോടെ വികസന സ്വപ്‌നങ്ങളിലേക്ക് കുതിക്കാനും ഇതാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവാക്കള്‍ക്ക് ഭൂരിപക്ഷമുള്ള യു.എ.ഇയില്‍ സമൂഹം അര്‍പ്പിച്ച പ്രതീക്ഷകളുമായി ഭാവിയിലേക്ക് മുന്നേറുക എന്ന ദൗത്യമാണ് പുതിയ മന്ത്രിമാര്‍ക്കുള്ളത്. യുവതലമുറയുടെ ആശയങ്ങളും അഭിലാഷങ്ങളും മനസിലാക്കി വികസനത്തിലേക്കുള്ള മുന്നേറ്റത്തിനാണ് ചെറുപ്പക്കാരും വിദ്യാസമ്പന്നരുമായ മന്ത്രിമാരെ നിയമിച്ചത്. സമൂഹത്തില്‍ സന്തോഷവും സംതൃപ്തിയും സഹിഷ്ണുതയും വളര്‍ത്താന്‍ യുവനിരയ്ക്കാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യുവാക്കളുടെ താല്‍പ്പര്യങ്ങള്‍ക്കു നേരെ മുഖംതിരിച്ച് ഒരു രാജ്യത്തിനും മുന്നോട്ടുപോകാനാവില്ലെന്നും ഷെയ്ഖ് മുഹമ്മദ് ഓര്‍മ്മിപ്പിച്ചു.
Post Your Comments