ന്യൂഡല്‍ഹി: പ്രധാനമന്ത്രി റേഡിയോയിലൂടെ ജനങ്ങളുമായി സംസാരിക്കുന്ന മന്‍ കി ബാത്ത് ഇന്ന് നടക്കും. മുമ്പ് നടന്നിട്ടുള്ളവയില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇന്ന് 11 മണിക്ക് നടക്കുന്ന മന്‍ കി ബാത്ത്. ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും എന്നതാണാ വ്യത്യസ്തത.
ഇതാദ്യമായാണ് ഇരുവരും മന്‍ കി ബാത്തില്‍ പങ്കെടുക്കുന്നത്. ബോര്‍ഡ് പരീക്ഷകളെക്കുറിച്ചുള്ള തന്റെ ചിന്തകളായിരിക്കും അദ്ദേഹം പങ്കുവെയ്ക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. തന്റെ യുവസുഹൃത്തുക്കള്‍ക്കായാണ് ഇത്തവണത്തെ മന്‍ കി ബാത്തെന്ന സൂചന പ്രധാനമന്ത്രി തന്നെ ട്വിറ്ററിലൂടെ നല്‍കിയിട്ടുണ്ട്. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുമ്പോളുണ്ടാവുന്ന സമ്മര്‍ദ്ദത്തേയും മറ്റ് പ്രശ്‌നങ്ങളേയും എങ്ങനെ മറികടക്കാമെന്നതിനുള്ള വഴികളും പ്രഭാഷണത്തിലുണ്ടാവും.
പി.എം.ഓ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, ഡിഡി ന്യൂസ് മുതലായവയുടെ യൂ ട്യൂബ് ചാനല്‍ വഴിയും മന്‍ കി ബാത്ത് കേള്‍ക്കാം.
Post Your Comments