കൊളംബിയ: ഇന്ത്യാവിരുദ്ധ പ്രസ്താവനയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്കാര്‍ അമേരിക്കയിലെ ജോലികള്‍ കവര്‍ന്നെടുക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രാഥമിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊളംബിയയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശം. ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെ പേരെടുത്ത് പറഞ്ഞായിരുന്നു ട്രംപിന്റെ വിമര്‍ശനം. താന്‍ പ്രസിഡന്റായാല്‍ ഇതിനൊരറുതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച അമേരിക്കയിലെ 11 സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പുതിയ പരാമര്‍ശവുമായി ട്രംപ് വാര്‍ത്തകളിലിടംപിടിക്കുന്നത്.
Post Your Comments