തിരുവനന്തപുരം: ചീഫ് സെക്രട്ടറി ജിജി തോംസണെ സര്‍ക്കാര്‍ ഉപദേഷ്ടാവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ ജിജി തോംസണ്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് കാബിനറ്റ് പദവിയും മറ്റാനുകൂല്യങ്ങളും നല്‍കി തോന്നിയപോലെ നിയമനം നടത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
ധൂര്‍ത്തപുത്രനേപ്പോലെയാണ് ഉമ്മന്‍ചാണ്ടി ഓരോന്ന് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ ഇനി ഈ മന്ത്രിസഭയ്ക്ക് നയപരമായ ഒരു തീരുമാനവും സ്വീകരിക്കാന്‍ കഴിയില്ല. ഒരു പദ്ധതിയും ആവിഷ്‌ക്കരിക്കാനുമാവില്ല. ഈ സാഹചര്യത്തില്‍ ജിജി തോംസണ്‍ എന്തുപദേശമാണ് മുഖ്യമന്ത്രിക്ക് നല്‍കുക എന്ന് അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ കൊള്ളുകില്ലായ്മകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപദേശമാണ് പരമാവധി ഇനി അദ്ദേഹത്തിന് നല്‍കാന്‍ കഴിയൂ എന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
Post Your Comments