Nattuvartha

പഞ്ചായത്ത് കുളക്കടവിലെ തെങ്ങില്‍ ഒളിക്യാമറ, അമ്മയുടെ ദൃശ്യം കണ്ടു വാക്കേറ്റം കത്തിക്കുത്ത്

തൊടുപുഴ: പഞ്ചായത്ത് കുളക്കടവിലെ തെങ്ങില്‍ സ്ഥാപിച്ചിരുന്ന ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ കാണാനെത്തിയ യുവാവ് ഞെട്ടി. വീഡിയോയില്‍ തന്റെ അമ്മ കുളിക്കുന്ന സീന്‍. ഇതേച്ചൊല്ലിയുള്ള വാക്കേറ്റം കത്തിക്കുത്തില്‍ അവസാനിച്ചു. ഒളിക്യാമറ സ്ഥാപിച്ച ആളുടെ കുത്തേറ്റു മറ്റൊരു യുവാവ് തൊടുപുഴ സ്വകാര്യാശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

തൊടുപുഴ മേഖലയ്ക്ക് തൊട്ടടുത്ത പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്തിലെ കുളിക്കടവിനടുത്ത തെങ്ങിലാണ് ചിലര്‍ ഒളിക്യാമറ സ്ഥാപിച്ചത്. കുളിക്കാനെത്തുന്നവരുടെ ദൃശ്യങ്ങള്‍ ദിവസവും പകര്‍ത്തി രാത്രി ഇത് കമ്പ്യൂട്ടറില്‍ ഇട്ടു കാണുകയായിരുന്നു പതിവ്. ഇടതു യുവജന സംഘടനയുടെ പ്രവര്‍ത്തകര്‍ ആണ് ഇവരെല്ലാം. വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോള്‍ അമ്മ കുളിക്കാനെത്തുന്നത് കണ്ട മകന്‍ ക്യാമറ സ്ഥാപിച്ച ആളോട് വഴക്കിട്ടു. ഇത് മൂര്‍ച്ഛിച്ച് കത്തിക്കുത്ത് ഉണ്ടാകുകയും ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനു കുത്തേല്‍ക്കുകയുമായിരുന്നു.

ഇതോടെ ഈ വിഷയത്തിന്റെ പേരില്‍ യുവജന സംഘടനയുടെ പ്രവര്‍ത്തകര്‍ രണ്ടു ചേരിയായി തിരിഞ്ഞു. ദൃശ്യങ്ങളടങ്ങിയ ക്യാമറ പോലീസില്‍ എല്‍പ്പിക്കാമെന്നു പറഞ്ഞു വാങ്ങിയ യുവജന നേതാവ് ഇത് പോലീസില്‍ ഏല്‍പ്പിച്ചില്ലെന്ന പരാതിയും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button