ഇത് സ്മാർട്ട് ഫോണുകളുടെ കാലമാണ്. എന്നാൽ ഫോണിൽ ചാർജ്ജ് നിൽക്കാത്തതാണ് സ്മാർട്ട് ഫോൺ ഉപയോക്താക്കൾ നേരിടുന്ന പ്രധാന വെല്ലുവിളി. അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ചൈനീസ് മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഒപ്പോ. 15 മിനിറ്റ് കൊണ്ട് മൊബൈൽ ഫോൺ 100% ചാർജ്ജ് ചെയ്യാവുന്ന സാങ്കേതികവിദ്യയാണ് അവർ അവതരിപ്പിചിരിക്കുന്നത്. ഒട്ടും ചാർജ്ജ് ഇല്ലാത്ത 2500Mah ശേഷിയുള്ള ബാറ്ററി കേവലം 15 മിനിറ്റ് മാത്രമെടുത്ത് 100 % ചാർജ്ജ് ചെയ്യാൻ കഴിയും എന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ മൈക്രോ യു.എസ്.ബി കേബിളുകൾ ഇതിനായി ഉപയോഗിക്കാം എന്നും അധികൃതർ വ്യക്തമാക്കുന്നു.
ലോ വോൾട്ടേജ് അൽഗോരിതം സാങ്കേതികവിദ്യയിലൂന്നിയാണ് ഇതിന്റെ പ്രവർത്തനം. ഇപ്രകാരം ചാർജ്ജ് ചെയ്യുന്നതിലൂടെ മൊബൈലിൽ പത്ത് മണിക്കൂർ സംസാരിക്കാനുള്ള സമയം കേവലം 5 മിനിറ്റ് കൊണ്ട് തന്നെ ആർജ്ജിക്കാനാവും. എന്നാൽ ‘ഒപ്പോ’യുടെ സ്മാർട്ട് ഫോണുകൾ മാത്രമേ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ചാർജ്ജ് ചെയ്യാൻ പറ്റുകയുള്ളൂ.
Post Your Comments