ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ പരിസരത്ത് ചൈനീസ് അന്തര്‍വാഹിനി കണ്ടത് ആശങ്കയുയര്‍ത്തുന്നു. മറ്റൊരു മുങ്ങിക്കപ്പല്‍ കൂടി ഈ മേഖലയിലുണ്ടെന്നാണ് സംശയം. റഡാറുകളാണ് അന്തര്‍വാഹിനിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് സമീപം ഇതിന് മുമ്പും പ്ലാന്‍ ഷിപ്പുകള്‍ എന്നറിയിപ്പെടുന്ന ഇത്തരം കപ്പലുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് പ്രതിരോധ സംവിധാനം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫായ വൈസ് അഡ്മിറല്‍ പി.കെ.ചാറ്റര്‍ജി അഭിപ്രായപ്പെട്ടു. കൂടുതല്‍ സേനയെ ആന്‍ഡമാനില്‍ നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്.
കൂടുതല്‍ റഡാറുകളും ലഭിച്ചിട്ടുണ്ട്. കാര്‍ നിക്കോബാര്‍ ദ്വീപിലെ സേനാ താവളം സ്ഥിരപ്പെടുത്തും. ദ്വീപുകളിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് അടുത്ത 10 വര്‍ഷത്തേയ്ക്കുള്ള പദ്ധതികള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും പി.കെ.ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു.
Post Your Comments