മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കേ സെക്രട്ടേറിയറ്റില്‍ അനധികൃത നിയമനങ്ങള്‍ നടത്തിയ കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് ഇന്ന് കോടതിയില്‍ കീഴടങ്ങും. കഴിഞ്ഞദിവസം സിംഗിനെതിരെ അഡീഷണല്‍ ജില്ലാ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങാനുള്ള അദ്ദേഹത്തിന്റെ തീരുമാനം.
പോലീസിന് വേണമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാമെന്നും അല്ലെങ്കില്‍ ശനിയാഴ്ച കീഴടങ്ങുമെന്നും അദ്ദേഹം കഴിഞ്ഞദിവസം തന്നെ പറഞ്ഞിരുന്നു. കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ദിഗ്‌വിജയ് സിംഗിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 1993-2003 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കേ സെക്രട്ടേറിയറ്റിലേക്ക് നിയമവിരുദ്ധമായി നിയമനങ്ങള്‍ നടത്തിയെന്നാണ് കേസ്.
2015 ഫെബ്രുവരിയിലാണ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. സാമ്പത്തിക ക്രമക്കേടും വഞ്ചനയും ഗൂഢാലോചനയും ഓഫീസ് ദുരുപയോഗവും അഴിമതി നിരോധനവും ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments