കോയമ്പത്തൂര്‍: സബ് ഇന്‍സ്‌പെക്ടറുടെ വീട്ടില്‍ വന്‍ കവര്‍ച്ച. 25 പവന്‍ സ്വര്‍ണ്ണവും മൂന്ന് ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. എസ്.ഐ.യും കുടുംബവും ഉറങ്ങുമ്പോഴായിരുന്നു കള്ളന്‍ വിദഗ്ധമായി മോഷണം നടത്തി രക്ഷപ്പെട്ടത്.
കോയമ്പത്തൂരിലെ റെയില്‍വേ പോലീസ് എസ്.ഐയായ സിവ ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ത്തന്നെയുള്ള കെ.ആര്‍.ജി. നഗറിലെ ഗണപതി കോളനിയിലുള്ള വീട്ടിലാണ് സംഭവം. രാവിലെ ഉണര്‍ന്ന് നോക്കുമ്പോള്‍ പുറത്തേക്കുള്ള വാതില്‍ തകര്‍ത്തതായി കണ്ടു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണവും പണവും പോയ കാര്യം അറിയുന്നത്.
ശരവണംപെട്ടി പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി തെളിവെടുപ്പ് നടത്തി.അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments