ഹൈദരാബാദ്: തെലങ്കാനയില്‍ കോടികള്‍ മുടക്കി യാഗം ചെയ്തത് മാത്രമല്ല തെലങ്കാന മുഖ്യമന്ത്രിയെ വിവാദത്തില്‍ എത്തിച്ചിരിക്കുന്നത്. തെലങ്കാനയില്‍ കുടിവെള്ളം ലഭ്യമല്ലാതെ ആളുകള്‍ നട്ടം തിരിയുമ്പോള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ പഴക്കം മൂലം നിലം പതിക്കുന്ന നിലയില്‍ ഉള്ളപ്പോള്‍ എം.എല്‍.എ.മാര്‍ക്കായി പ്രത്യേകം കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനൊരുങ്ങുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു.
സംഭവം വിവാദമായിരിക്കുകയാണ്. സര്‍ക്കാരിന്റെ കീഴിലുള്ള മിക്കവാറും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഹോസ്റ്റല്‍ തകര്‍ന്നു നിലംപതിക്കാറായിരിക്കുന്നത് പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തങ്ങള്‍ക്കു ഒരു ടോയ്‌ലെറ്റ് എങ്കിലും പണിതു തരണം എന്നാണു കോളേജ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഗ്രാമങ്ങളിലെ വികസനം പ്രാദേശിക നേതാക്കള്‍ അട്ടിമറിക്കുകയും അഴിമതി നടത്തുകയും ചെയ്യുന്നത് നിത്യ സംഭവമാണ്. ആന്ധ്രയില്‍ നിന്നുള്ള കൃഷ്ണ നദിയിലെയും ഗോദാവരിയിലെയും വെള്ളം ലഭ്യമല്ലാതായതോടെ തെലങ്കാനയില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്.
തെലങ്കാന പ്രത്യേക സംസ്ഥാനമായതിനെ തുടര്‍ന്ന് ആന്ധ്രയില്‍ നിന്നുള്ള വെള്ളം ഇപ്പോള്‍ ലഭ്യമല്ല.
Post Your Comments